മൂന്നാറിൽ യുവതി ജീവനൊടുക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു ; കേസെടുത്തേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ശാന്തമ്പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32)യാണ് പിരിച്ചുവിട്ടത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്‌പി വീണ്ടും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ശ്യാമിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ജനുവരി ഒന്നിനാണ് വീട്ടിനുള്ളില്‍ ഷീബ എയ്ഞ്ചല്‍ റാണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെയും ശ്യാമിന്റെയും മൊബൈല്‍ ഫോണുകളില്‍ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. മൂന്നാര്‍ സോത്തുപ്പാറ സര്‍ക്കാര്‍ സ്‌കൂളില്‍ വനിതാ കൗണ്‍സിലറായിരുന്നു ഷീബ. ശ്യാംകുമാറിനെതിരെ കേസെടുക്കുമെന്നാണ് സൂചന. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമിയാണ് ശ്യാംകുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

ഡിസംബര്‍ 31നാണ് മൂന്നാര്‍ സ്വദേശി ഷീബ എയ്ഞ്ചല്‍ റാണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീബാ എയ്ഞ്ചലും മുന്‍പ് മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാംകുമാറും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. വിവാഹിതനായിരുന്നു ശ്യാംകുമാര്‍. തന്റെ വൈവാഹിക ബന്ധം തകരാറിലാണെന്നും ഷീബയെ വിവാഹം ചെയ്യാമെന്നും ശ്യാംകുമാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ മൂന്നാറില്‍ നിന്ന് ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റമായതോടെ ഷീബയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് ശ്യാംകുമാര്‍ പിന്മാറി.

ഇതില്‍ മനംനൊന്തായിരുന്നു യുവതിയുടെ ആത്മഹത്യ. ഷീബ എയ്ഞ്ചലിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി എ ജി ലാല്‍ നടത്തിയ അന്വേഷണത്തില്‍ ശ്യാംകുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....