Wednesday, July 2, 2025 2:04 pm

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായപരിധി 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക: പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തിയതായും സര്‍ക്കാര്‍ ഔദ്യേഗികമായി അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമവും കര്‍ശനമാക്കി. സംസ്ഥാനത്തുടനീളമുള്ള പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം. വെള്ളിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ടത്.

2003 ലെ സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കുന്നതിനും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ (COTPA) കര്‍ണാടക ഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയത് 2024 മെയ്യിലാണ്. ഇതാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. 2023 സെപ്റ്റംബറിലാണ് ബാറുകളില്‍ ഹുക്കയും ഷിഷയും വില്‍പ്പന നടത്തുന്നത് നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ബാറുകളില്‍ ഹുക്ക നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിയമവിരുദ്ധമായി ഹുക്ക കഫേകള്‍ ബെംഗളൂരുവിലെ ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.

20 സ്ഥലങ്ങളില്‍ നടന്ന സിബിഐ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ ഉത്പന്നങ്ങളും സാമഗ്രികകളുമാണ് പിടികൂടിയത്. പുതിയ സെഷന്‍ 4A പ്രകാരം റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെയുള്ള ഏതൊരു സ്ഥലത്തും ഹുക്ക ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. പുതുതായി ചേര്‍ത്ത സെക്ഷന്‍ 21A പ്രകാരം ഹുക്ക ബാറുകള്‍ നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂർ ചാ​വ​ക്കാ​ട് നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ലു വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

0
ചാ​വ​ക്കാ​ട്: തൃശ്ശൂർ ചാ​വ​ക്കാ​ട് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന നി​രോ​ധി​തവ​ല​യു​മാ​യി മ​ത്സ്യ​ബ​ന്ധ​നം...

കോവിഡ് വാക്സിനുകളും ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

0
ന്യൂഡൽഹി: കോവിഡ് വാക്സിനുകളും ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു...

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് പാ​ട​ത്ത് നെ​ൽ​വി​ത്തു​ക​ൾ മു​ള​പ്പി​ച്ച് ജൈ​വ ക​ര്‍​ഷ​ക​ൻ അ​ജ​യ​കു​മാ​ര്‍

0
കോ​ഴ​ഞ്ചേ​രി : ഭാ​ര​തത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ന് അ​ഭി​വാ​ദ്യം...

മ​ഞ്ചേ​ശ്വ​ര​ത്തെ ക​ണ്വ​തീ​ർ​ഥ ബീ​ച്ച് ക​ട​ലേ​റ്റ​ത്തി​ൽ നി​ലം​പ​രി​ശാ​യി

0
മ​ഞ്ചേ​ശ്വ​രം: കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റ​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച ക​ണ്വ​തീ​ർ​ഥ ബീ​ച്ച്...