ന്യൂഡൽഹി: പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുള്ള സമീപനമാണ് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മഅ്ദനിയുടെ മകൻ അഡ്വ. സ്വലാഹുദ്ദീൻ അയ്യൂബി. വലിയ പ്രതീക്ഷയിലാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ 13 വർഷമായി വിചാരണത്തടവുകാരനാണ് പിതാവ്. കർണാടക സർക്കാർ ആവശ്യപ്പെട്ട 60 ലക്ഷം നൽകുക എന്നത് ഈ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. പിതാവിനെ സ്‌നേഹിക്കുന്നവർ ഈ പണം നൽകുമെന്നുറപ്പാണ്. എന്നാൽ അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ട എന്നാണ് പിതാവും തങ്ങളും തീരുമാനിച്ചതെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
മഅദ്‌നി 10 സ്ഥലങ്ങളിൽ പോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയധികം ചെലവ് വരുന്നത് എന്ന കർണാടക സർക്കാരിന്റെ വാദം പൂർണമായും കളവാണെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. എറണാകുളത്തെ വസതിയിലും കൊല്ലം അൻവാർശേരിയിലും പോകണമെന്ന് മാത്രമാണ് പിതാവ് ആവശ്യപ്പട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ് പോലീസുകാർ മാത്രമാണ് മഅദ്‌നിയെ അനുഗമിക്കുന്നത് എന്ന കർണാടകയുടെ വാദവും പൂർണമായും തെറ്റാണ്. ഒരു ഷിഫ്റ്റിൽ മൂന്ന് പോലീസുകാരാണ് ഉണ്ടാവുക. അങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടാവും. അപ്പോൾ 18 പൊലീസുകാരും രണ്ട് ഡ്രൈവർമാരും അടക്കം 20പേരാണ് സംഘത്തിലുണ്ടാവുക. ഇക്കാര്യങ്ങളെല്ലാം കപിൽ സിബൽ കോടതിയെ അറിയിച്ചതാണ്. പിതാവിന്റെ നീതിക്കായി നിയപോരാട്ടം തുടരുമെന്നും സ്വലാഹുദ്ദീൻ അയ്യൂബി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































