പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള (ബി‌പി‌എൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു. ഗിഗ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് പിന്നാലെയാണ് വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്.

1.8 കോടി ബിപിഎൽ കാർഡ് ഉടമകളെ ഉൾപ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. നിലവിൽ വെറും 50 പൈസ മുതൽ 1 രൂപ വരെ വർദ്ധിപ്പിച്ചാൽ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സർക്കാർ വാ​ഗ്ദാനം ചെയ്യുന്നത്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,200 കോടി മുതൽ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...