Thursday, July 3, 2025 5:38 pm

കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മണ്‍കൂനയിട്ട് അടച്ച കേരള അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കടുത്ത പ്രതിഷേധവുമായി കേരളം രംഗത്തെത്തി. ചരക്ക് നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ട് ദിവസമായി തുടരുന്ന പ്രശ്നത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയെന്നും കാലഘട്ടത്തിന് അനുസരിച്ച്‌ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

അവശ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ പാസുമായി കര്‍ണാടക അതിര്‍ത്തി കടന്ന് പോയ വാഹനങ്ങളാണ് തിരിച്ച്‌ വരാന്‍ കഴിയാതെ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയത്. കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്നും മര്‍ദ്ദിച്ചെന്നും ചില ലോറി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടു. ജനപ്രതിനിധികള്‍ വരെ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാകാതെ തുടരുന്ന അവസ്ഥയാണ് ഉള്ളത്.

അതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു . അവശ്യസാധനങ്ങള്‍ കൊണ്ട് പോകുന്നതോ ചരക്ക് നീക്കമോ തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ അടക്കം ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി മണ്‍കൂന കൊണ്ട് അടച്ചെന്നും കര്‍ണാടകയുടെ വിശദീകരണം വന്നിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യരംഗം നാഥനില്ല കളരി ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് കെ സി വേണുഗോപാൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...