‘പൊട്ടിത്തെറി പ്രതീക്ഷിച്ചവർ നിരാശരാകും’ ; കർണാടക നേതൃമാറ്റത്തിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും നിലനിന്നിരുന്ന ദീർഘനാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമം. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചതായും ജൂൺ മൂന്നിന് വൈകിട്ട് നാലുമണിക്ക് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യ കാണിച്ച മാതൃകാപരമായ പാർട്ടിക്കൂറാണ് ഇതിന് വഴിയൊരുക്കിയത്. സ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത് കോൺഗ്രസ് ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് വേണുഗോപാൽ വിശേഷിപ്പിച്ചു. ഏറ്റവും സുഗമമായ അധികാര കൈമാറ്റമാണ് കർണാടകയിൽ നടന്നതെന്നും, ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഹരിച്ചു കഴിഞ്ഞു. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...