മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാവണം ; കെെവിരൽ മുറിച്ച് കാളീദേവിക്ക് ബലി നൽകി യുവാവ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര അധികാരത്തിലെത്താൻ കെെവിരൽ കാളീദേവിക്ക് ബലി നൽകി യുവാവ്. കർണാടകയിലെ കാർവാറിലാണ് സംഭവം. അരുൺ വെർണേക്കർ എന്ന യുവാവാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത്. ഇയാൾ മോദിയുടെ കടുത്ത ആരാധകനാണ്. മൂന്നാം തവണയും മോദി തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പറഞ്ഞ് തന്റെ ഇടതുകെെയിലെ ചൂണ്ടുവിരൽ മുറിച്ച് കാളീദേവിക്ക് ബലി നൽകുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാർവാർ സോനാർവാഡ പ്രദേശത്താണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാർത്ഥനയ്ക്കായി കാളിദേവിക്ക് ഇയാൾ കുറച്ച് രക്തം സമർപ്പിക്കാൻ തീരുമാനിച്ചു. അതിനാണ് വിരലിന്റെ ഒരു ഭാഗം വെട്ടുകത്തി ഉപയോഗിച്ച് മുറിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേര്‍ക്കാൻ കഴിയില്ലെന്നും അത് പൂർണമായും മുറിച്ച് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.ഇത് കൂടാതെ വിരൽ മുറിച്ചതിന് ശേഷം തന്റെ വീടിന്റെ ചുമരിൽ ഇയാൾ രക്തം കൊണ്ട് ‘മാ കാളി മാതാ, മോദി ബാബ കാ രക്ഷ കരോ. മോദി ബാബ സബ്സേ മഹാൻ’ എന്ന് എഴുതി. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ഇയാൾ ചുവരിൽ രക്തം കൊണ്ട് എഴുതി. അരുണിന്റെ വീട്ടിൽ മോദിക്കായി ഒരു ക്ഷേത്രം ഉണ്ടെന്നും അവിടെ പതിവായി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...