നന്ദിനി കേരളത്തിലേക്കില്ല ; മിൽമയ്ക്ക് ഇടക്കാല ആശ്വാസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേരള വിപണിയില്‍ സജീവമാകാനുള്ള നീക്കങ്ങളില്‍ നിന്നു കര്‍ണാടക മില്‍ക്ക് ഫെഡറേഷനും അവരുടെ നന്ദിനി പാലും താത്കാലികമായി പിന്‍മാറി. മില്‍മയുമായി ചര്‍ച്ച നടത്തിയതിനുശേഷമേ കേരള വിപണി ഇടപെടല്‍ ഉണ്ടാകൂവെന്ന് കെ.എം.എഫ് എം.ഡി. വ്യക്തമാക്കി. കെ.എം.എഫിന് പുതിയ ചെയര്‍മാന്‍ അധികാരമേറ്റത്തിനു പിറകെയാണു മില്‍മയ്ക്ക് താല്‍കാലിക ആശ്വസം നല്‍കുന്ന തീരുമാനമുണ്ടായത്. കേരളത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പാലും പാലുല്‍പന്നങ്ങളും വില്‍ക്കാനുള്ള ഫ്രാഞ്ചെസികള്‍ നല്‍കാനായിരുന്നു നന്ദിനി പാലിന്റെ ഉടമസ്ഥരായ കര്‍ണാടക ക്ഷീരോത്പാദന ഫെഡറേഷന്റെ തീരുമാനം. വിപണി പിടിക്കുന്നതിനൊപ്പം ഫ്രാഞ്ചെസി ഫീസിനത്തില്‍ വന്‍തുകയും ലഭിക്കുമെന്നതായിരുന്നു ആകര്‍ഷണം. ഇതിനകം മഞ്ചേരിയിലടക്കം ഏഴു യൂണിറ്റുകള്‍ തുടങ്ങി.

25 സ്ഥലങ്ങളില്‍ ഫ്രാഞ്ചെസികള്‍ നല്‍കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേയാണു മരവിപ്പിച്ചത്. മില്‍മ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയതിനു പിറകെ കര്‍ണാടകയില്‍ കയറി പാല്‍ സംഭരണം തുടങ്ങുമെന്ന ഭീഷണിയും ഏറ്റു. മില്‍മ എം.ഡിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാവൂവെന്നാണു കെ.എം.എഫ് എം.ഡി. ബി.സി. സതീഷ് വ്യക്തമാക്കി. ഇക്കാര്യം മില്‍മ വഴി കേരള സര്‍ക്കാരിനെയും അറിയിച്ചു. മന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പാണു ബി.ജെ.പിക്കാരനായ കെ.എം.എഫ് ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കഹോളിയെ പുറത്താക്കി കോണ്‍ഗ്രസ് നേതാവ് ബീമാ നായിക്കിനെ സര്‍ക്കാര്‍ നിയമിച്ചത്. തലപ്പത്തെ ഈമാറ്റവും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...