ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന് കോവിഡ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ഹോം ഐസൊലേഷനില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്നും അശ്വന്ത് നാരായണന് ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.