ആംബുലന്‍സിലെ പീഡനം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഈമാസം 20 വരെയുള്ള കാലയളവിലേക്ക് ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ പ്രതിയെ വിട്ടുനല്‍കി കോടതി ഉത്തരവായത്. പ്രതിക്ക് കോവിഡ് ടെസ്റ്റുകള്‍ ചെയ്തു റിസള്‍ട്ട് വന്നശേഷമാണ് പോലീസിന് കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടിയത്.

സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു. അന്വേഷണം തുടരുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...