അമ്മയുടെ മരണം മറച്ചുവെച്ച്‌ എട്ട് വര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്മയുടെ മരണം മറച്ചുവെച്ച്‌ എട്ട് വര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ മകളെയും ചെറുമകനെയും പോലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇരുവരും കബളിപ്പിച്ച്‌ സ്വന്തമാക്കിയത്. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രിജിത് ലാല്‍ ബാബു എന്നിവര്‍ക്ക് എതിരെയാണ് കേസ്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

കെ.എസ്.ഇ.ബി നെയ്യാറ്റിന്‍കര ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.മിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും എതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്. രേഖകള്‍ പരിശോധിക്കാതെ ഇത്ര ദീര്‍ഘമായ കാലം പെന്‍ഷന്‍ നല്‍കിയ കാര്യത്തില്‍ ജീവനക്കാര്‍ക്കു കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയത്. ചെറുമകന്‍ പ്രിജിത് ലാല്‍ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉള്‍പ്പടെയുള്ള ബാങ്ക് നടപടികള്‍ ശരിയാക്കി കൊടുത്തിരുന്നത്. 2012ല്‍ പൊന്നമ്മ മരിച്ചു. എന്നാല്‍ മരിച്ച വിവരം കെ.എസ്.ഇ.ബിയെ ഇവര്‍ അറിയിച്ചില്ല. വിവരം മറച്ചുവച്ച്‌ ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന്‍ പ്രേംജിത് ലാല്‍ബാബുവും ചേര്‍ന്ന് മാസം തോറും പെന്‍ഷന്‍ തുക ബാങ്കില്‍ നിന്ന് എടുക്കുകയായിരുന്നു.

എട്ടു വര്‍ഷങ്ങളിലെ 86 മാസം കൊണ്ടാണ് 10.68 ലക്ഷം രൂപ തട്ടിയത്. പെന്‍ഷന്‍കാരി ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കുവെന്ന് അറിയിപ്പുണ്ടായതിനെത്തുടര്‍ന്ന് പൊന്നമ്മയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതായപ്പൊഴാണ് അന്വേഷണം നടന്നതും തട്ടിപ്പ് വെളിച്ചത്തായതും. തുടര്‍ന്ന് പ്രതികള്‍ ഓഫീസിലെത്തി മുഴുവന്‍ തുകയും ഉടന്‍ അടച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ ഉറപ്പുപാലിച്ചില്ല. പിന്നീട് രണ്ട് മുദ്രപ്പത്രത്തില്‍ മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് നല്‍കാമെന്ന് എഴുതിക്കൊടുത്തു. അതും ലംഘിക്കപ്പെട്ടതോടെയാണ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...