ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്ന് ബി.ജെ.പി നേതാക്കള്‍ : ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരങ്ങളുടെ രഥഘോഷയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രാജ്യത്ത് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയതിനിടയിലും ആയിരങ്ങളെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. കലബുര്‍ഗി ജില്ലയിലെ സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായാണ് മതഘോഷയാത്ര നടത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലവിലുള്ളപ്പോള്‍ യാതൊരു സുരക്ഷിതത്വവും കൂടാതെ നിരവധി പേര്‍ ചേര്‍ന്ന് രഥം വലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

അതേസമയം പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പ്രദേശിക ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്നും ഞങ്ങള്‍ പരിപാടി മുന്നോട്ടു കൊണ്ടുപോകാമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായും വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. കലബുര്‍ഗിയിലെ ചിറ്റാപൂര്‍ താലൂക്കിലാണ് ഉത്സവത്തനോടനുബന്ധിച്ചുള്ള രഥഘോഷ യാത്ര സംഘടിപ്പിച്ചത്. ആയിരങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.

പരിപാടി സംഘടിപ്പിച്ചതില്‍ കേസെടുത്തതായി കലബുര്‍ഗി ജില്ലാ പോലീസ് അറിയിച്ചു. മാര്‍ച്ചില്‍ രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് കലബുര്‍ഗിയിലാണ്. നിലവില്‍ കര്‍ണാടകയില്‍ 300ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 13 ലെറെ പേര്‍ മരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...