ബെംഗളൂരു ദുരന്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു. റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും പരിപാടിയുടെ സംഘാടകരെയും കുറ്റപ്പെടുത്തി കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് കൗണ്‍സില്‍. ഐപിഎല്‍ കിരീട നേട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൗണ്‍സില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ”പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നു.

ചിന്നസ്വമി സ്റ്റേഡിയത്തില്‍ അല്ല, വിധാന സൗധ സ്റ്റേഡിയത്തിലാണ് ഇത് നടന്നത്. സ്റ്റേഡിയം വാടകയ്ക്ക് എടുക്കുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ചീഫ് മിനിസ്റ്റര്‍, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍, ക്യാബിനറ്റ് മിനിസ്റ്റര്‍, സീനിയര്‍ പൊലീസ് ഉദ്യേഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആഘോഷ പരിപാടിക്ക് സൗകര്യമൊരുക്കിയത് സര്‍ക്കാരാണ്. ഉന്നതതലങ്ങളില്‍ നിന്ന് പരിപാടിക്ക് അനുമതി ഉണ്ടായിരുന്നു,” അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവം ആളുകളുടെ പെട്ടുന്നുള്ള തള്ളിക്കയറ്റത്തിലൂടെ ഉണ്ടായതാണ്. അതല്ലാതെ അസോസിയേഷന്‍ അംഗങ്ങളുടെ പേരില്‍ പ്രത്യേകിച്ച് ഒരു ദുരുദ്ദേശവും ആരോപിക്കാനാവില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...