കര്‍ഷകരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ എന്നുമുണ്ടാകും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്ന് ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലതല കര്‍ഷക ദിനം ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ലാഭം കിട്ടുന്ന രീതിയില്‍ ഓണച്ചന്ത ക്രമീകരിച്ചിട്ടുണ്ട്. ഓണച്ചന്ത നടത്തുന്നതുവഴി ഏറ്റവും മിതമായ നിരക്കില്‍ പച്ചക്കറി വാങ്ങുന്നതിനും ഏറ്റവും മികച്ച വില കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. വിളകളുടെ ഉത്പാദനവും വിപണനവും മികച്ച രീതിയിലായിരിക്കണം. തരിശുനിലം കൃഷിയോഗ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. 60 വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറന്മുള മണ്ഡലത്തിന് കീഴില്‍ വരുന്ന ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കുകളിലെ കൃഷിഭവനിലായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ കര്‍ഷകര്‍ക്ക് മൊമന്റോ, പൊന്നാട, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍, കര്‍ഷക തൊഴിലാളി, യുവ കര്‍ഷകന്‍, നെല്‍ കര്‍ഷകന്‍, സംയോജിത കര്‍ഷകന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്താണ് ആദരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...