കോന്നി : തണ്ണിത്തോട് കൃഷി ഭവന്റെയും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷീക കർമ്മ സേനയുടെ ഉത്ഘാടനം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി നിർവ്വഹിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത്യു തെനയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.
പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ മധു ജോർജ്ജ് മത്തായി മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ആത്മ കൃഷി ഡപ്യൂട്ടി ഡയറക്ടർ വിനോജ് മാമൻ പദ്ധതി വിശദീകരണവും കാർഷീക കർമ്മസേന അഗ്രി ടെക്നീഷ്യൻമാർക്ക് യൂണിഫോം വിതരണവും നടത്തി. യോഗത്തില്‍ മികച്ച കർഷകരെ ആദരിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ആർ രാമചന്ദ്രൻപിള്ള, പ്രീയ എസ് തമ്പി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ റ്റിജോ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുജമാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇന്ദിര എം എസ്, പി കെ ഗോപി, ഷീജ സുരേഷ്, പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ അലിനി ആന്റണി, പന്തളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ് ജി, കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് അജയൻപിള്ള ആനിയ്ക്കനാട്ട്, കാർഷീക വികസന സമിതിയംഗം ശശിധരൻനായർ കോതകത്ത്, ജോജി, വത്സല, തണ്ണിത്തോട് കൃഷി ഓഫീസർ ആര്യ എസ് ആർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി എസ്, കാർഷീക കർമ്മസേന പ്രസിഡന്റ് സ്വഭു എ ആർ തുടങ്ങിയവർ സംസാരിച്ചു.