ജയ്പൂര്‍: വിവാദമായ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ശനിയാഴ്ച തുടങ്ങുന്ന 15ാം നിയമസഭയുടെ അഞ്ചാം സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന.
നിയമത്തിനെതിരെ പ്രമേയമോ ബില്ലോ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. താങ്ങുവിലക്ക് താഴെ കര്‍ഷകരില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടു വരുമെന്നും വാര്‍ത്തകളുണ്ട്.
അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തിന് നിയമപരമായി സാധുതയുണ്ടാവില്ലെന്നാണ് ബി.ജെ.പി വാദം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടിയെന്നും ബി.ജെ.പി വിമര്‍ശിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു.