കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ്​ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍: വിവാദമായ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ്​ സര്‍ക്കാര്‍. ശനിയാഴ്​ച തുടങ്ങുന്ന 15ാം നിയമസഭയുടെ അഞ്ചാം സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ്​ സൂചന.

നിയമത്തിനെതിരെ ​പ്രമേയമോ ബില്ലോ രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ്​ ഇപ്പോള്‍ പുറത്ത്​ വരുന്ന വാര്‍ത്തകള്‍. താങ്ങുവിലക്ക്​ താഴെ കര്‍ഷകരില്‍ നിന്ന്​ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍ അഞ്ച്​ വര്‍ഷം വരെ തടവ്​ ശിക്ഷ നല്‍കാനുള്ള നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടു വരുമെന്നും വാര്‍ത്തകളുണ്ട്​.

അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത്​ ബി.ജെ.പി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തിന്​ നിയമപരമായി സാധുതയുണ്ടാവില്ലെന്നാണ്​ ബി.ജെ.പി വാദം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്​ എതിരാണ്​ കോണ്‍ഗ്രസ്​ സര്‍ക്കാറിന്റെ നടപടിയെന്നും ബി.ജെ.പി വിമര്‍ശിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പാസാക്കിയപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ച്‌​ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...