25 ലക്ഷം അഡ്വാന്‍സ്, വാടക 3.5 ലക്ഷം : ഹോട്ടല്‍ നടത്തിപ്പ് മയക്കുമരുന്ന് കച്ചവടത്തിനെന്ന് ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : മയക്കുമരുന്ന് കച്ചവടവും പാർട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബെംഗളുരുവിലെ കല്യാൺ നഗറിലെ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തി. അനൂപിന്റെയും സംഘത്തിന്റെയും ഹോട്ടൽ കേന്ദ്രീകരിച്ചുളള മയക്കുമരുന്ന് ഇടപാടുകൾ മാസങ്ങളായി നിരീക്ഷിച്ചതിന് ശേഷമാണ് എൻ.സി.ബി. പിടികൂടുന്നത്. ഈ ഹോട്ടൽ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

25 ലക്ഷം രൂപ മുൻകൂർ നൽകി മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ് അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേർന്ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാർ വെച്ചത്. ഹോട്ടലിന്റെ 205-ാം നമ്പർ മുറിയില്‍ അനൂപ് താമസവും തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസ്സിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുമുണ്ട്.

മയക്കുമരുന്ന് പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഹോട്ടൽ നിരീക്ഷണത്തിലാക്കിയിരുന്നത്. അങ്ങനെ ഓഗസ്റ്റ് 21-നാണ് ഹോട്ടലിന്റെ 205-ാം നമ്പർ മുറിയിൽ നിന്ന് അനൂപിനെ മയക്കുമരുന്നുമായി എൻ.സി.ബി. പിടികൂടുന്നത്. അനൂപുമായി സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ അധികൃതര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അനൂപ് പിടിയിലായതിന് ശേഷം ഹോട്ടല്‍ ഉടമ കരാര്‍ റദ്ദാക്കി തിരിച്ചുവാങ്ങി. നിലവില്‍ ഹോട്ടല്‍ മുറികള്‍ അധികൃതര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുകയാണ്. ഹോട്ടലില്‍ അനൂപ് മുഹമ്മദിന്റെ തിരുവനന്തപുരം രജിസ്‌ട്രേഷനിലുളള ബുളളറ്റ് ഇപ്പോഴുമുണ്ട്. ഇതിന്റെ താക്കോല്‍ അന്വേഷണ ഏജന്‍സികളുടെ കൈയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...