കോഴഞ്ചേരി : കോട്ട ശ്രീദേവിക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് തുടക്കമായി. 17ന് ആരംഭിച്ച ഉത്സവം മാർച്ച് അഞ്ചുവരെ നടക്കും. 27-ന് രാവിലെ ഏഴിന് മേൽശാന്തി മുളക്കുഴ പച്ചംകുളത്തില്ലം വിനീത് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ ദേവീഭാഗവത പാരായണം, രാവിലെ 7.30-ന് ക്ഷേത്രസന്നിധിയിൽ പറ വഴിപാട്, വൈകിട്ട് 6.30-ന് ദീപാരാധന എന്നിവ നടക്കും. 28-ന് വൈകിട്ട് ഏഴിന് കനകക്കുന്നമല തിരുവാതിര സമിതിയുടെ തിരുവാതിര. മാർച്ച് നാലിന് രാവിലെ 6.30-ന് പൊങ്കാല, വൈകിട്ട് ഏഴിന് പാരിതോഷിക വിതരണം.
കാർത്തികനാളായ അഞ്ചിന് രാവിലെ 7.30-ന് 101-കലം എഴുന്നള്ളിപ്പും കര പ്രദക്ഷിണവും. 10-ന് തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ നവകം, 12-ന് മധ്യാഹ്നപൂജ, 2.30 മുതൽ അമ്പലപ്പുഴ സുരേഷ് വർമയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിന് കോട്ട ഗന്ധർവമുറ്റം മഹാദേവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, കാഴ്ചശ്രീബലി, തിരുമുമ്പുവേല, വൈകിട്ട് 6.30-ന് മേലേടത്തേക്കുള്ള എഴുന്നള്ളിപ്പ്, എട്ടിന് സേവ, രാത്രി 10.30-ന് വിളക്കിനെഴുന്നള്ളിപ്പ്, 11-ന് കളമെഴുത്ത്, 11.30-ന് പന്തളം മഹനീയം ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ, 1.30-ന് മജീഷ്യൻ മനു മങ്കൊമ്പിന്റെ മാജിക് ഷോ, പുലർച്ചെ നാലിന് വിളക്കിനെഴുന്നള്ളത്ത്, താലപ്പൊലി, ആപ്പിണ്ടി വരവ്, 5.30-ന് പാട്ടും കളംദർശനവും, ആറിന് കൊടിയിറക്കൽ, ആശുകൊട്ടൽ, നടയടപ്പ് എന്നിവ നടക്കും.