കൊച്ചി : കരുണയോട് ജനങ്ങള്‍ വല്യ കരുണയൊന്നും കാട്ടിയില്ലെന്ന് ആഷികും റിമയും .ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ നടത്തിയ പരിപാടിയായിരുന്നു ഇത്. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്. ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാ ശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കി.
കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്ത് വന്നതിന് പിറകെ അടുത്ത മാസം പണം കൈമാറുമെന്നറിയിച്ച് സംഘടകരുടെ രക്ഷാശ്രമം. പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംഗീത നിശയിലൂടെ കിട്ടുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേരത്തേ അറിയിച്ചിരുന്നു . 2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്.
എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഇതിനോട് ആഷിഖ് അബുവും, റിമ കല്ലിങ്കലും പ്രതികരിച്ചിരുന്നില്ല. ഇതിന് പിറകെയാണ് പണം കൈമാറിയില്ലെന്നതിന്റെ രേഖകള്‍ പുറത്ത് വന്നത്.