കഫീല്‍ ഖാന്‍ വേട്ട ; നിയമപരമായി നേരിടാനൊരുങ്ങി കുടുംബം

For full experience, Download our mobile application:
Get it on Google Play

മഥുര : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡോ. കഫീല്‍ ഖാന് മേല്‍ ദേശസുരക്ഷ നിയമം ചുമത്തിയ നടപടി നിയമപരമായി നേരിടാനൊരുങ്ങുകയാണ് കുടുംബം. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ജാമ്യം നല്‍കിയ അലിഗഢ് കോടതി ഉത്തരവ് ലംഘിച്ചാണ് നാല് ദിവസത്തിന് ശേഷം ‌യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ ദേശ സുരക്ഷ നിയമം ചുമത്തിയത്.

ഇന്നലെ രാവിലെ ജയില്‍ മോചനത്തിനായി നടപടികള്‍ പൂര്‍ത്തീകരിക്കാനിരിക്കെയാണ് കഫീല്‍ ഖാന് മേല്‍ അലിഗഢ് ജില്ല മജിസ്ട്രേറ്റ് ദേശ സുരക്ഷ നിയമം ചുമത്തിയത്. ഇതിനെതിരെ നിയമപരമായി നേരിടാനുള്ള നീക്കത്തിലാണ് കുടുംബം. എന്‍.എസ്.എ ചുമത്തിയ മജിസ്ട്രേട്ടിന്റെ  ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കഫീല്‍ ഖാന്റെ  അഭിഭാഷകന്‍ ഇര്‍ഫാന്‍ ഗാസി പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം 29നാണ് മുംബൈയില്‍‍ വെച്ച് ഡോ. കഫീല്‍ ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അലിഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ  പേരിലായിരുന്നു നടപടി. മഥുര ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച കഫീല്‍ ഖാന് കഴിഞ്ഞ തിങ്കളാഴ്ച അലിഗഢ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലധികൃതര്‍ മോചിപ്പിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയും മോചനം വേഗത്തിലാക്കാനാവശ്യപ്പെടുന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പകപോക്കല്‍ നടപടിയുമായി യു.പി സര്‍ക്കാര്‍ രംഗത്തെത്തിയത്. യുപി സര്‍ക്കാര്‍ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...