കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക് നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന നിലയാണ് ഇപ്പോഴുള്ളത്. എന്നാൽ കെ-ഡിസ്‌ക് തയ്യാറാക്കിയ ‘കാസ്പ് ഹെൽത്ത്’ (KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...