കരുവന്നൂര്‍ കള്ളപ്പണക്കേസ് ; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്‍ എംപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു. കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ കെ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അക്കാലത്ത് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് വന്ന പണത്തെ കുറിച്ച് അറിയേണ്ടതിന്റെ ഭാഗമായാണ് ഇഡി വിളിപ്പിച്ചതെന്നാണ് സൂചന. ഈ മാസം 17ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

ഇഡിയുടെ സമന്‍സ് കിട്ടിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമന്‍സ് കിട്ടിയത്. ഇന്നലെ എംപി ഡല്‍ഹിയിലായിരുന്നു. ഇന്ന് ചേലക്കരയില്‍ എത്തിയപ്പോഴാണ് സമന്‍സ് ലഭിച്ചതെന്നും എംപിയുടെ ഓഫീസ് സെക്രട്ടറി പറഞ്ഞു. ഇത് സംബന്ധിച്ച് കെ രാധാകൃഷ്ണന്‍ അടുത്ത ദിവസം വിശദമായി മാധ്യമങ്ങളെ കാണും. നേരത്തെ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...