കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; 140 പേർക്കുള്ള ചിട്ടിയിൽ ഒരാൾ മാത്രമെടുത്തത് 100 കുറി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് നടത്തിയിരുന്ന 140 പേർക്കുള്ള പ്രതിമാസ ചിട്ടിയിൽ ഒരാൾ എടുത്തത് 100 കുറി. പെരിങ്ങോട്ടുകരയിലെ അനിൽ എന്നയാളുടെ പേരിലാണ് 201 മുതൽ 300 വരെയുള്ള കുറികളുള്ളത്. 10 ലക്ഷം സലയുള്ള ഈ ചിട്ടിയിലെ ആദ്യത്തെ 30 കുറികളും വിളിച്ചെടുത്തു. വിളിക്കാത്ത 70 ചിട്ടികളിൽ അടച്ച പ്രതിമാസ സല നിക്ഷേപമാണെന്നു കാണിച്ച് ഈടുനൽകി അഞ്ച് കോടിയിലേറെ വായ്പയെടുത്തിട്ടുമുണ്ട്. അബ്കാരിയായ അനിൽ ബാങ്കിൽനിന്ന് കൈപ്പറ്റിയത് 13 കോടിയോളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

100 അംഗങ്ങളെ ചേർക്കാവുന്ന മറ്റൊരു ചിട്ടിയിൽ പാലയ്ക്കൽ സ്വദേശി അനിൽ എന്ന സുഭാഷ് ചേർന്നത് 50 കുറികളാണ്. 21 എണ്ണം വിളിച്ചു. 15 കുറികൾ ഈടുവെച്ച് രണ്ടു കോടിയോളം വായ്പയെടുത്തു.

പണയമായി നൽകിയിരിക്കുന്നത് ബാങ്ക് പ്രവർത്തനപരിധിക്ക് പുറത്ത് ചാലക്കുടി മേലൂരിലുള്ള തുച്ഛമായ വിലയുള്ള ഭൂമിയാണ്. ഈടുവെച്ച കുറികൾ പിന്നീട് വിളിച്ചതായും കണ്ടെത്തി. വായ്പയ്ക്ക് ഈടായി നൽകിയിരുന്ന കുറികളിൽ 2018 സെപ്റ്റംബറിനുശേഷം പ്രതിമാസ തുക അടച്ചിട്ടുമില്ല. വ്യവസ്ഥകൾ ലംഘിച്ചാണിതൊക്കെ നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...