തൃശൂര്‍ : കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. 2014-15 സമയം മുതലാണ് ബാങ്കിലെ ക്രമക്കേടുകള്‍ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നതെന്ന് ഉന്നതാധികാര സമിതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഓഡിറ്റ്, ജനറല്‍ വിഭാഗങ്ങളില്‍ അന്ന് ജോലി നോക്കിവന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നും അതുകൊണ്ട് അവരെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ മോഹന്‍മോന്‍.പി ജോസഫ്, അന്ന് തൃശൂര്‍ അസി.രജിസ്‌ട്രാറും നിലവില്‍ കേരള സഹകരണ ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്‌ടറുമായ എം.ഡി രഘു, അന്ന് അസി.രജിസ്‌ട്രാറും നിലവില്‍ കേരള സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയുമായ ഗ്ളാഡി ജോണ്‍ പുത്തൂര്‍ എന്നിവരടക്കം 16 പേരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. ഇവരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊളളാനാണ് സര്‍ക്കാര്‍ തീരുമാനം.