സീതപ്പഴം കഴിക്കും മുൻപ് ഇതറിയണം

For full experience, Download our mobile application:
Get it on Google Play

ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം. അറിയാം സീതപ്പഴത്തിന്റെ മറ്റു ഗുണങ്ങള്‍.

അള്‍സര്‍, അസിഡിറ്റി എന്നിവയെ അകറ്റാന്‍ ഏറെ സഹായകമാണ് സീതപ്പഴം. ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുള്ള ഫലമാണിത്. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം. ധാരാളം അയണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

ഫൈബറിനാല്‍ സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗഗമാക്കാനും ഇത് സഹായകമാണ്. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നല്ലതാണ് സീതപ്പഴം. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം. ക്യാന്‍സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...