കരുവന്നൂര്‍ തട്ടിപ്പിനെതിരെ സമരം ചെയ്ത പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ വായ്പാ തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ അംഗത്തെ സി.പി.എം പുറത്താക്കി. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. സി.പി.എം പൊറത്തിശ്ശേരി സൗത്ത് എല്‍.സി യുടേതാണ് നടപടി. അതേസമയം, വായ്പ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നിരവധി പേര്‍ക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി. ഒരേ ആധാരത്തിന്‍ പേര്‍ രണ്ടിലധികം വായ്പകള്‍ നല്‍കിയിരിക്കുന്നത് 24 പേര്‍ക്കാണ്. ഇതില്‍ 10 വായ്പകള്‍ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍. ഒരാള്‍ക്ക് 50 ലക്ഷത്തിന് മുകളില്‍ വായ്പ നല്‍കാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേര്‍ക്കാണ് 50 ലക്ഷത്തിന് മുകളില്‍ വായ്പ നല്‍കിയത്. ഇത് തിരിച്ചു പിടിക്കാന്‍ നടപടിയുണ്ടായില്ല.

മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവ എല്ലാം ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...