Thursday, July 3, 2025 8:09 am

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. പോലീസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. നിലവില്‍ ഇരിങ്ങാലക്കുട പോലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വന്‍തുകയുടെ തട്ടിപ്പ് ആയതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് തട്ടിപ്പിനിരയായവരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ ദിവസം ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇന്ന് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് അതീവ ഗൗരവമുള്ളതാണെന്ന് പരിഗണിച്ചു കൊണ്ടു കൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റോക്കെടുപ്പിലും ബാങ്കിന്റെ മാസതവണ ചിട്ടിയിലുമാണ് പുതുതായി തട്ടിപ്പ് കണ്ടെത്തിയത്.

46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ചിലര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഭരണ സമിതി പിരിച്ചുവിട്ടാണ് സിപിഎം മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...