പണം നല്‍കാന്‍ തയ്യാറാകാതിരുന്ന അമ്മയെ മകന്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

താനെ : പണം നല്‍കാന്‍ തയ്യാറാകാതിരുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. ഇരുപത്തിനാല് വയസുള്ള മകനാണ് അമ്മയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വിശാല്‍ എല്‍സെന്ദ് എന്നയാളാണ് അമ്മയെ കുത്തിക്കൊന്നത്. ജോലി ഒന്നുമില്ലാത്ത ഇയാള്‍ അമ്മയോട് തുടര്‍ച്ചയായി പണം ആവശ്യപ്പെടുമായിരുന്നു.

തന്റെ ചെലവിന് ആവശ്യമായ തുക 45കാരിയായ ഉര്‍മിള എല്‍സെന്ദില്‍ നിന്നായിരുന്നു ഇയാള്‍ നിരന്തരം വാങ്ങിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇയാള്‍ പണം ചോദിച്ചെങ്കിലും കൊടുക്കാന്‍ അമ്മ തയ്യാറായില്ല. ചോദിച്ച പണം അമ്മ നല്‍കാത്തതിനെ തുടര്‍ന്ന് വിശാല്‍ പ്രകോപിതനാകുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു മകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...