ഉത്ര വധക്കേസ് ; പ്രതി സൂരജ് അയച്ച പരാതി തെളിവായി കോടതി സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  ഉത്ര വധക്കേസിലെ പ്രതി സൂരജ് അയച്ച പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കോടതിയിൽ ഹാജരാക്കി. കേസിന്റെ വാദം നടക്കുന്ന ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിനെത്തുടർന്നാണു പകർപ്പും രസീതുകളും ഹാജരാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥനായ ജെസ്‌വിൻ ജോൺ ആണ് 2020 മേയ് 20ന് അയച്ച പരാതിയുടെ പകർപ്പും തുടർനടപടികൾക്കു ഡിജിപിക്ക് അയച്ചു കൊടുത്തതിന്റെ രസീതും സഹിതം ഹാജരാക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ഹാജരാക്കിയ പരാതിയുടെ പകർപ്പും പ്രതിയുടെ ഫോണിൽ നിന്നു സൈബർ പരിശോധനയിൽ കണ്ടെടുത്ത പരാതിയും ഒന്നു തന്നെയെന്നു നിരീക്ഷിച്ച കോടതി അതു തെളിവായി സ്വീകരിച്ചു. പരാതിയിൽ 2020 മേയ് 7ന് ഉത്രയോടൊപ്പമാണു താൻ ഉറങ്ങിയതെന്ന് സൂരജ് എഴുതിയിരുന്നു. എന്നാൽ വിചാരണ വേളയിലും തുടർന്നുള്ള വാദത്തിലും ഇതു സൂരജ് നിഷേധിക്കുകയുണ്ടായി. പ്രതിയിൽനിന്ന് ഇതു സംബന്ധിച്ചു വിശദീകരണം തേടിയ ശേഷം വാദം തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...