വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുതേടി ഡി.എം.ഒ ഓഫീസിനു മുന്നില്‍ പ്രവാസികളുടെ വന്‍തിരക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സൗദിയിലേക്കു പോകാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുതേടി ഡി.എം.ഒ ഓഫീസിനു മുന്നില്‍ പ്രവാസികളുടെ തിരക്ക്. രാവിലെ എട്ടിനാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സിവില്‍ സ്റ്റേഷനിലെ ഓഫീസിലേക്കെത്തിയത്. തുടര്‍ന്ന് 9.30 ഓടെ ഓഫീസും പരിസരവും ഒപ്പിടാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.

തിരക്കു കൂടിയതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഓഫീസിനുമുന്നില്‍ ടോക്കണ്‍ സംവിധാനം ഒരുക്കി. മുന്നൂറിലധികം ആളുകള്‍ക്കാണ് ടോക്കണ്‍വഴി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു നല്‍കിയത്. നിലവില്‍ വാക്സിനേഷന്‍ നടപടി പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് ഡല്‍ഹിയിലെ എംബസിയാണ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന സംവിധാനം നടപ്പാക്കുന്നത്. എന്നാല്‍ എംബസിവഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയായി ഒപ്പിട്ട് തിരിച്ച് പ്രവാസികള്‍ക്ക് ലഭിക്കുമ്പോഴേക്കും ആഴ്ചകള്‍ പിന്നിടുന്ന സാഹചര്യമുണ്ട്. ഇതുകാരണം കൃത്യസമയത്ത് സൗദിയിലേക്കു പോകുന്നതിന് തടസ്സം നേരിടുകയാണ്.

അധികൃതര്‍ പരിശോധിച്ച് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് പ്രവാസികള്‍ക്ക് ജോലിയില്‍ തിരിച്ച് പ്രവേശിക്കുന്നതിന് അനിവാര്യമാണ്. ഒട്ടേറെ പ്രവാസികല്‍ക്ക് ഒരാഴ്ചയ്ക്കകം തിരിച്ചുപോകണം. എംബസി വഴിയാകുമ്പോള്‍ ഇനിയും കാലതാമസം നേരിടുമെന്ന സാഹചര്യം മുന്നില്‍കണ്ടാണ് പ്രവാസികള്‍ ഡി.എം.ഒ ഓഫീസിലെത്തിയത്. രാവിലെ 10 ന് തുടങ്ങിയ പരിശോധനയും ഒപ്പിടലും വൈകീട്ടുവരെ നീണ്ടു. ഓഫീസ് പരിസരത്തെ തിരക്കുമൂലം പോലീസ് ഇടപ്പെട്ട് വരി ഒരുക്കിയാണ് ആളുകളെ കടത്തിവിട്ടത്.

തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് വെരിഫിക്കേഷനും ഒപ്പിടുന്നതിനും ജില്ലയിലെ അതാത് വാക്സിനേഷന്‍ ക്യാമ്പുകളില്‍ സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സക്കീന. ഇതുവഴി ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് ആളുകള്‍ ഒന്നിച്ച് എത്തുന്നത് കുറയ്ക്കാന്‍ കഴിയും. വിവിധഭാഗങ്ങളിലെ പ്രവാസികള്‍ക്കും ദീര്‍ഘദൂരം സഞ്ചരിക്കാതെ കൃത്യസമയത്തു തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനമുണ്ടാകും. ഇതിനായി അതത് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...