തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് ഗുരുവായൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം തേടി.
തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസ്സങ്ങളില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഇ.ഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.