കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സി.പി.എമ്മിന്റെ പങ്ക് വീണ്ടും തെളിയുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപറഞ്ഞ പാര്‍ട്ടിപ്രവര്‍ത്തകന് താക്കീത്‌

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സി.പി.എമ്മിന് മുന്‍പ് തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആണ് പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് തട്ടിപ്പിനെ കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയര്‍ത്തിയെങ്കിലും അന്ന് തന്നെ താക്കീത് ചെയ്യുകയായിരുന്നു പാര്‍ട്ടി ചെയ്തതെന്ന് സുജേഷ് പറയുന്നു. തട്ടിപ്പിനെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രാദേശിക നേതാക്കള്‍ പരാതികള്‍ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുള്‍പ്പെടെയുള്ള നാല് പേരെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സും അടക്കം നാല് പേരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

പ്രതികളുടെ വരുമാനവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടക്കുകയാണ്. സംസ്ഥാനത്തിന്റെ പലയിടത്തും ഇവര്‍ നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ രജിസ്ട്രര്‍ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകള്‍ക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയത്. തട്ടിപ്പ് കേസിലെ പ്രതികളായ സി.പി.എം അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...