കരുവന്നൂർ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് ; റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥനായ ടിവി സുഭാഷാണ് സഹകരണ രജിസ്ട്രാർ. നാളെയാണ് ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു.

പിവി ഹരിദാസനാണ് റബ്കോ എംഡി. അതിനിടെ ഇന്ന് കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ഇഡി കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡിയും ആറ് ശബ്ദരേഖ കേൾപ്പിച്ച് 13 ശബ്ദരേഖ കേൾപ്പിച്ചതായി ഇഡി രേഖകളിൽ ഒപ്പിടുവിച്ചെന്ന് അരവിന്ദാക്ഷനും കോടതിയിൽ പറഞ്ഞു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 12 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...