കരുവന്നൂർ തട്ടിപ്പ് ; സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് അനിൽ അക്കര

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞതായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഇഡിയുടെ ‘പ്രവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു. ഇത് കാണിച്ച് പോലീസിന് പരാതി നൽകിയതായും അനിൽ അക്കര അറിയിച്ചു. ഐപിസി ആക്ട് അനുസരിച്ച് ഗൂഢാലോചനക്കും തട്ടിപ്പിനും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനും കേസെടുക്കണമെന്നാണ് ആവശ്യം.

എ സി മൊയ്തീൻ, പി.കെ. ബിജു, സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കമ്മറ്റിയംഗങ്ങളായ സി കെ ചന്ദ്രൻ, പി. കെ ഷാജൻ എന്നിവർക്കെതിരെയും ഇപ്പോൾ ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ള പ്രതികളെ കൂടി ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം. ഡി ജി പി, തൃശ്ശൂർ എസ് പി, ഇരിഞ്ഞാലക്കുട എസ്എച്ച്ഒ എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത്. ഇരിങ്ങാലക്കുട എംഎൽഎയായ സ്വന്തം ഭാര്യയോട് പോലും വിജയ രാഘവന് കമ്യൂണിക്കേഷനില്ലെന്നും എ.വിജയരാഘവനെ പരിഹസിച്ച് അനിൽ അക്കര പറഞ്ഞു. കരുവന്നൂർ ബാങ്ക് തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്ന് ബിന്ദു ടീച്ചറോട് ചോദിച്ചാൽ അറിയാമല്ലോ. വിജയരാഘവൻ പമ്പര വിഢിയാണോയെന്നും വിജയരാഘവൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...