മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് ഒക്ടോബര്‍ 21 ന് തുടക്കമാവും

For full experience, Download our mobile application:
Get it on Google Play

കോട്ടയo : മീനച്ചിൽ താലൂക്കിൻ്റെ ദാഹമകറ്റാൻ 1243 കോടിയുടെ മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് ഒക്ടോബര്‍ 21 ന് തുടക്കമിടും. കെ.എം.മാണി ധന കാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മീനച്ചിൽ താലൂക്കിലെ കടനാട് പഞ്ചായത്തിൽ നീലൂരിൽ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നൽകിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി  മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 പഞ്ചായത്തുകൾക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.  42230 കുടുബങ്ങൾക്കായി ശുദ്ധീകരിച്ച കുടിവെള്ളo  ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജലവിതരണ ശൃംഖലയ്ക്കായി 2085 കി.മീ. പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക.154ജലസംഭരികളും ഇതിനായി സ്ഥാപിക്കും. കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചിൽ, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട് ,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾക്കാണ് ജലജീവൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷനുകർ ഇല്ലാത്ത എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ മുഖേന ശുദ്ധജലം എത്തും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി...

പോലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട ; കോർപറേഷൻ പരിശോധനയെ തുടർന്ന് കന്റീൻ പൂട്ടിച്ചു

0
തിരുവനന്തപുരം : സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...