കെ എ എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ മാറ്റമില്ല ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ മാറ്റമില്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥരുടെ ശമ്പളo നിശ്ചയിച്ചതില്‍ പ്രതിഷേധവുമായി അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.

അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്‌എസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്‌ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച്‌ തീരുമാനമായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷ്യല്‍ പേ നല്‍കണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷന്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...