കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നു ; അഞ്ജുശ്രീയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാസര്‍കോട് സ്വദേശിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയാണെന്ന് വാദത്തിന് കൂടുതല്‍ ബലം നല്‍കി രാസപരിശോധനാഫലം. കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് റീജണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേരത്തെ 19കാരിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ് പോലീസ് നല്‍കിയത്. അതേസമയം അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കില്‍ എങ്ങനെയാണ് അവള്‍ക്കൊപ്പം കുഴിമന്തി കഴിച്ചവര്‍ക്ക് അസുഖം വന്നതെന്ന ചോദ്യം അഞ്ജുശ്രീയുടെ മാതാപിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മകളുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്നും അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കുമെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ആ മരണം ആത്മഹത്യയല്ലെന്നും അവര്‍ പറയുന്നുണ്ട്. അഞ്ജുശ്രീയുടെ മാതാപിതാക്കളുടെ വാദങ്ങളും മുഖവലയ്ക്ക് എടുത്തുകൊണ്ടാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാന്‍ ലാബ് റിപ്പോര്‍ട്ട് പുറത്തു വരണമെന്ന് പോലീസ് പറയുന്നതും.

അതേസമയം അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെങ്കിലും മരണത്തിന്‍റെ പേരില്‍ പഴികേട്ട കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടല്‍ കുറച്ചു നാള്‍ കൂടി അടഞ്ഞുതന്നെ കിടക്കുമെന്നാണ് സൂചനകള്‍. ഹോട്ടല്‍ പൂട്ടാനുള്ള തീരുമാനമെടുത്തത് കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയാണെന്നും ഇനി തുറക്കാനുള്ള അനുമതി നല്‍കേണ്ടതും അവര്‍ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. അതേസമയം ഹോട്ടല്‍ തുറക്കാനുള്ള അനുമതി നല്‍കണമെങ്കില്‍ ഹോട്ടലില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കണമെന്നാണ് കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ: വിഎം മുനീര്‍ വ്യക്തമാക്കുന്നത്. ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെങ്കില്‍ അടുത്തു തന്നെ ഹോട്ടല്‍ തുറക്കുവാനുള്ള അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷം അകത്തുചെന്ന് പെണ്‍കുട്ടിയുടെ കരളിനും ആന്തരികാവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്‍റെ ലക്ഷണമാണ്. പോലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്‍റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തിയതായുള്ള സൂചനകളും പുറത്തു വന്നിരുന്നു.

മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ സമര പ്രഖ്യാപനത്തിന് പിന്നാലെ നടപടി; തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

0
ദില്ലി: എഥനോൾ പെട്രോളിനെതിരെ രാജ്യതലസ്ഥാനത്ത് നാളെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത്...

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ; സർക്കാർ ബസുകളിൽ പാഴ്സൽ സർവീസ്

0
ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും...