തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ; നാളെ അടിയന്തിര ഡിസിസി യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിൽ കാസർകോട് ഡിസിസിയിൽ അതൃപ്തി. കെ.പി.സി.സി നിർദ്ദേശപ്രകാരം മണ്ഡലത്തിലേക്ക് സന്ദീപ് വാര്യരെ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ കാസർകോട് ഡി.സി.സി നേതൃത്വവും പ്രാദേശിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപമാണ് പ്രാദേശിക കോൺഗ്ര് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നാളെ അടിയന്തിര ഡിസിസി യോഗം ചേരും. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായോ ജില്ലാ നേതൃത്വവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് ഉയർന്നു വന്നതെന്നാണ് ആരോപണം.

മണ്ഡലത്തിൽ വേരുകളുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ള ആളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കാസർകോട്ടെ നേതാക്കൾ അടിയന്തര യോഗം ചേരുകയാണ്. ജില്ലയിൽ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...