ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അത്തരമൊരു നിലപാട് വിധവകളുടെ പുനർ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. 2009 ജൂൺ 16നുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ വാഹന ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

ഭർത്താവിന്റെ മരണ സമയത്ത് യുവതി ജോലി ചെയ്തിരുന്നതും പിന്നീട് പുനർവിവാഹം നടത്തിയതും പരിഗണിച്ച് ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ യുവതി പുനർ വിവാഹം നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നിർണായകമെന്നും കോടതി വ്യക്തമാക്കി. പുനർ വിവാഹത്തെ അടിസ്ഥാനമാക്കി ആശ്രിതാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. ഇതിനിടെ പുനർ വിവാഹത്തിന് ശേഷം ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ നഷ്ട പരിഹാരം ഹൈക്കോടതി 16.25 ലക്ഷം രൂപയായും വർധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...