ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഭാര്യയുടെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് കൊലപാതകശ്രമമെന്നും ആത്മഹത്യയെന്നുമാണ് സൂചന. വെള്ളിയാഴ്ച രാവിലെ കുറ്റിക്കോല്‍ പയന്തങ്ങാനത്താണ് സംഭവം. കുറ്റിക്കോല്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്‍ (51), ഭാര്യ സിനി (46)യെ കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് ബേഡകം പോലീസെത്തി അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ സിനിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ സിനി സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഒടയഞ്ചാല്‍ നായിക്കയം സ്വദേശിയാണ് സിനി.

അയല്‍ക്കാരന്‍ വീട്ടിലെത്തുമ്പോള്‍ സുരേന്ദ്രന്‍ വീടിന്റെ സ്റ്റേയര്‍കേസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ആണ്‍കുട്ടിയുമുണ്ട്. സംഭവത്തില്‍ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സുരേന്ദ്രന്റെ മരണത്തെക്കുറിച്ചും സിനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി. കുടുംബപരമായ പ്രശ്നങ്ങളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...