കാസർകോട് നിക്ഷേപ തട്ടിപ്പ് കേസ് ; പ്രധാനപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പോലീസ് പിടിയിൽ. കാനറ ഫിഷ് ഫാർമേഴ്‌സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണിയെ കാസർകോട് പോലീസാണ് അറസ്റ്റ് ചെയ്തത്. കമ്പനിയിലെ നിക്ഷേപകനായ കാസർകോട് മധൂർ സ്വദേശി സാബ് ഇസ്ഹാഖിന്റെ പരാതിയിലാണ് രാഹുൽ ചക്രപാണിയെ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ചക്രപാണി രാവിലെ ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിക്ഷേപകരായ എട്ടുപേർ ചേർന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് കൊണ്ട് വരികയായിരുന്നു. കാസർകോട് നഗരത്തിൽ വ്യാപാരിയായ മധൂർ സ്വദേശി സാബ് ഇസ് ഹാഖ് കമ്പനിയിൽ നിക്ഷേപിച്ച 2.94 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ 2022 ഡിസംബർ 21 ന് പ്രവർത്തനം തുടങ്ങിയ ഓഫീസ് 2023 ഡിസംബർ മുതൽ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്ത് എത്തിയത്. കേരള, കർണാടക സംസ്ഥാനങ്ങളിലായി 15 ശാഖകളാണ് കമ്പനിക്കുള്ളത്. ഇവിടങ്ങളിൽ നിന്നായി കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കമ്പനി ഡയറക്ടർ രാഹുൽചക്രപാണി നേരത്തെയും നിക്ഷേപ തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുണ്ട്.നിലവിൽ കാസർകോട് സ്റ്റേഷനിൽ അഞ്ച് പരാതികൾ രജിസ്റ്റർ ചെയ്തു. കൂടുതൽ നിക്ഷേപകർ പരാതി നൽകാൻ ഒരുങ്ങുകയാണ്. മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കമ്പനി തട്ടിപ്പ് നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...