ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു ലക്ഷം വീതം പിഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ രൺവീർ അലഹബാദിയ, ആശിഷ് ചഞ്ച്‌ലാനി എന്നിവർക്ക് മൂന്നു ലക്ഷം രൂപവീതം പിഴചുമത്തി സുപ്രീംകോടതി. ഇവരെ സ്വയംപ്രഖ്യാപിത യൂത്ത് ഐക്കണുകൾ എന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. റെയ്‌നയുടെ ഷോയിലേക്ക് ഭിന്നശേഷിക്കാരെ ക്ഷണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും പാലിക്കാതിരുന്നതിനാണു നടപടി. റെയ്‌ന കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവ് പാലിച്ചുവെന്നുകാട്ടി തെറ്റായ സത്യവാങ്മൂലം നൽകിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇന്ത്യക്ക്‌ പുറത്തിരിക്കുന്ന ഹാസ്യതാരങ്ങൾ കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നാണു കരുതുന്നത്.

ഇത് അഹങ്കാരമല്ലെങ്കിൽ ആ വാക്കിന്റെ അർഥം നിഘണ്ടുവിൽനിന്ന് മാറ്റിയെഴുതേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്യുവർ എസ്.എം.എ. ഇന്ത്യാ ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. എസ്.എം.എ. രോഗചികിത്സയ്ക്കുള്ള ഉയർന്ന ചെലവിനെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയെന്നാണ് റെയ്‌നക്കെതിരായ ആരോപണം. തുടർന്ന്, ഭിന്നശേഷിക്കാരുടെ ചികിത്സാ സഹായധനത്തിനായി അവരുടെ വിജയഗാഥകളെക്കുറിച്ച് മാസത്തിൽ രണ്ടു പരിപാടികൾ നടത്തണമെന്ന് പ്രതികളായ ഹാസ്യതാരങ്ങളോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അപൂർവരോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ചവരടക്കം ഭിന്നശേഷിക്കാരെക്കുറിച്ചുള്ള മോശം തമാശകൾക്ക് പ്രായശ്ചിത്തമായാണ് പരിപാടികൾക്കുള്ള നിർദേശം നൽകിയത്. ഭിന്നശേഷിക്കാരായാവരെ അവരുടെ വേദിയിലെത്തിക്കാനും കോടതി പറഞ്ഞു. എന്നാൽ ഇത് പാലിക്കാൻ തയ്യാറാവാത്തതിനെത്തുടർന്നാണ് ഇവർക്കു പിഴ ചുമത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...