കാസർഗോഡ് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരം, കളായില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. കളായിയിലെ പ്രഭാകര നൊണ്ടയെ സഹോദരനായ ജയറാം നൊണ്ടയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും ഇവരുടെ അമ്മയും മാത്രമാണ് വീട്ടില്‍ താമസം. സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രഭാകര നൊണ്ടയെ സഹോദരന്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

രാവിലെയാണ് കൊലപാതകം നടന്ന വിവരം പുറം ലോകമറിഞ്ഞത്. വിവരമറിഞ്ഞ് കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമായി പരിസരവാസികളടക്കം നിരവധി പേരാണ് തടിച്ചു കൂടിയത്. തുടര്‍ന്ന് പോലീസുമെത്തി. കൊല്ലപ്പെട്ട പ്രഭാകര നൊണ്ട കൊലക്കേസിലടക്കം പ്രതിയാണ്. സഹോദരനായ ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...