പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച ഇരുമ്പുകുറ്റികള്‍ നടുറോഡില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് നീക്കം ചെയ്തു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ച ഇരുമ്പുകുറ്റികളുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. റോഡില്‍ സ്ഥാപിച്ചിരുന്ന 14 ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇതോടെ റോഡില്‍ കൂര്‍ത്ത മുനകളോടെ നില്‍ക്കുന്ന കുറ്റികള്‍ വാഹനങ്ങളുടെ ടയറുകളില്‍ കുത്തിക്കയറുന്നത് പതിവായി മാറിയിട്ടുണ്ട്. അനുമതിയിലാതെ ബോര്‍ഡ് സ്ഥാപിച്ചതില്‍ പന്തളം മുന്‍സിപ്പാലിറ്റി പിഴയിട്ടതോടെ പോലീസിന് ബോര്‍ഡ് സ്ഥാപിക്കാന്‍ പരസ്യം നല്‍കിയ ജുവലറി ഉടമയാണ് കുടുങ്ങിയത്. പന്തളം പോലീസിന് വേണ്ടി ബോര്‍ഡ് സ്ഥാപിക്കുവാന്‍ പരസ്യം നല്‍കിയ ജുവലറി ഉടമയ്ക്ക് 70,000 രൂപയാണ് പന്തളം നഗരസഭ പിഴയിട്ടത്. പരസ്യ ഏജന്‍സി മുഖേനയാണ് പണം നല്‍കിയത്.

റോഡില്‍ ബോര്‍ഡ് സ്ഥാപിക്കുവാന്‍ കെ.എസ്.റ്റി.പി യുടെയോ പന്തളം നഗരസഭയുടെയോ അനുമതി പോലീസ് വാങ്ങിയിരുന്നില്ല. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിക്കുവാന്‍ ഏജന്‍സി ഏല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളാണ് ബോര്‍ഡ് ഇത്തരത്തില്‍ സ്ഥാപിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിക്കുന്ന സമയം പന്തളം പോലീസിന്റെ സാന്നിധ്യം ചിത്രങ്ങളുടെ വ്യക്തമാണ്. ചെങ്ങന്നൂര്‍, അടൂര്‍ എന്നിവടങ്ങളിലും പോലീസ് സമാനമായ രീതിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവിടെയെങ്ങും അപകടകരമായ സാഹചര്യമല്ലാത്തതിനാല്‍ ആരും പരാതിപ്പെട്ടിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...