കാസർഗോഡ് റെയിൽ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കാസര്‍ഗോഡ് റെയില്‍ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്. പുതുക്കൈ ചൂട്ട്വം കജനായര്‍ ഇല്ലത്തെ നാരായണന്‍ കജനായരാണ്(65) അപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാസര്‍കോട്ടേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് ഇടിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട എന്‍ജിന്‍ ഡ്രൈവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. റെയില്‍വേ അധികൃതര്‍ വിവരം നീലേശ്വരം പേലീസ് സ്റ്റേഷനില്‍ അറിയിച്ചു. കിഴക്കന്‍കൊഴുവലില്‍ നിന്നു കൊഴുന്തില്‍ ഭാഗത്തേക്കുള്ള ചെറിയ റെയില്‍വേ പാലത്തിനു സമീപം ഇദ്ദേഹം വീണുകിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...