കാസര്‍കോട്: മഞ്ചേശ്വരത്ത് നാട്ടുകാരെ അക്രമികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവയ്‌പ്പ് ഉണ്ടായിരിക്കുന്നു. മഞ്ചേശ്വരം മിയാപദവില്‍ രാത്രി 9.30ഓടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമികള്‍ ഇതിനുശേഷം വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയാണ് ഉണ്ടായത്.
അക്രമികള്‍ വന്ന വാഹനം പരിശോധിച്ച ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴാണ് പോലീസിന് നേരെ വെടിവെയ്‌പ്പുണ്ടായിരിക്കുന്നത്. രണ്ട് റൗണ്ട് വെടിവയ്‌പ്പില്‍ വാഹനത്തിന് കേടുപാട് സംഭവിച്ചു. എന്നാല്‍ അതേസമയം പോലീസുകാര്‍ക്ക് പരിക്കില്ല.