പത്തനംതിട്ടയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 78 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കരുവാറ്റ, അടൂര്‍) 5
2 പത്തനംതിട്ട (വലഞ്ചുഴി, കുലശേഖരപതി, ചുരുളിക്കോട്, കൂനംകര) 7
3 തിരുവല്ല (വേങ്ങല്‍, കുറ്റപ്പുഴ, പാലിയേക്കര, ചാത്തമല) 8
4 ആറന്മുള (കോട്ട) 1
5 അയിരൂര്‍ (ഇടപ്പാവൂര്‍, തടിയൂര്‍, കാഞ്ഞീറ്റുകര) 5
6 ഏറത്ത് (വടക്കടത്തുകാവ്) 2
7 ഇലന്തൂര്‍ (ഇലന്തൂര്‍) 2
8 ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
9 ഏഴംകുളം (ഏനാത്ത്, നെടുമണ്‍, ഇളങ്ങമംഗലം, കൈതപ്പറമ്പ്, മാങ്കുട്ടം) 9
10 കടപ്ര (വളഞ്ഞവട്ടം) 1
11 കലഞ്ഞൂര്‍ (ഇടത്തറ, നെടുമണ്‍കാവ്, കലഞ്ഞൂര്‍) 4
12 കല്ലൂപ്പാറ (കടമാന്‍കുളം) 2
13 കൊടുമണ്‍ (ചിരണിക്കല്‍) 1
14 കോയിപ്രം (കുന്നത്തുംകര) 2
15 കോഴഞ്ചേരി (കോഴഞ്ചേരി) 1
16 കുന്നന്താനം (നെടുങ്ങാടപ്പളളി) 1
17 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്) 1
18 നാരങ്ങാനം (നാരങ്ങാനം) 1
19 നിരണം (നിരണം) 2
20 ഓമല്ലൂര്‍ (ഓമല്ലൂര്‍) 1
21 പളളിക്കല്‍ (തെങ്ങമം, മേലൂട്, മിത്രപുരം, പെരിങ്ങനാട്) 6
22 പെരിങ്ങര (ആലംതുരുത്തി) 1
23 പ്രമാടം (പൂവന്‍പാറ, വെളളപ്പാറ) 3
24 റാന്നി (റാന്നി) 2
25 റാന്നി പഴവങ്ങാടി (പഴവങ്ങാടി) 1
26 റാന്നി അങ്ങാടി (അങ്ങാടി) 1
27 റാന്നി-പെരുനാട് (പെരുനാട്) 1
28 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്) 2
29 തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 1
30 വടശ്ശേരിക്കര (കുമ്പ്‌ളാംപൊയ്ക) 5
31 വളളിക്കോട് (വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്) 4
32 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 59821 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54061 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 19.03.2021ന് രോഗബാധ സ്ഥിരീകരിച്ച ഏനാദിമംഗലം സ്വദേശി (76) 25.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 21.03.2021ന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശി (72) 25.03.2021 ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 58 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 58051 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1399 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1178 പേര്‍ ജില്ലയിലും 221 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 55
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 14
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 37
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 7
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 11
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 3
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 2
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 4
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 932
10. സ്വകാര്യ ആശുപത്രികളില്‍ 85
ആകെ 1150

ജില്ലയില്‍ 1697 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2733 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3156 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 111 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 94 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7586 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 208920, 430, 209350.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 193740 , 177, 193917.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41449, 116, 41565.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7173, 22, 7195.
6 സി.ബി.നാറ്റ് പരിശോധന 635, 0, 635.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 452402, 745, 453147.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 264980, 1960, 266940.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 717382, 2705, 720087.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2705 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1274 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.31 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 392 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...