കാസർഗോഡ് : കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്. ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നാലു പേർ രക്ഷപെട്ടു.
രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപെട്ടത്. ഇവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴിമുഖത്ത് ചുഴിയിൽപ്പെട്ടാണ് വള്ളം മുങ്ങിയത് എന്നാണ് സൂചന. കോസ്റ്റൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.