കാസര്‍​ഗോഡ് വന്‍ സ്വര്‍ണവേട്ട ; രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോ സ്വര്‍ണ്ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍​ഗോഡ് : കാസര്‍​ഗോഡ് വന്‍ സ്വര്‍ണവേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

കോഴിക്കോട് നിന്ന് വരികയായിരുന്ന കര്‍ണാടക രജിസ്ട്രേഷന്‍ കാറില്‍ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കട്ടകളാക്കി കടത്താനായിരുന്നു ശ്രമം. പള്ളിക്കര ടോള്‍ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റന്റ്  കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം പിടികൂടിയത്. പിടികൂടിയ നാല് കിലോഗ്രാം സ്വര്‍ണത്തിന് രണ്ട് കോടിയോളം രൂപ വില വരും. കര്‍ണാടക ബല്‍ഗാം സ്വദേശികളായ തുഷാര്‍, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിന്റെ  പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് പതിനഞ്ചര കിലോഗ്രാം സ്വര്‍ണം കാസര്‍​ഗോഡ് കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സംഭവുമായി ഇതിന് ബന്ധമുണ്ടോ എന്നതുള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അസിസ്റ്റന്റ്  കമ്മീഷണര്‍ വ്യക്തമാക്കി. സമീപ കാലത്തുണ്ടായ ജില്ലയിലെ രണ്ടാമത്തെ വലിയ സ്വര്‍ണ വേട്ടയാണിത്. തുടര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് കസ്റ്റംസിന്റെ  തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...